കൊവിഡ് നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടി യാത്രക്കാര്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു.

തിരുവനന്തപുരം:

നിലവില്‍ വാക്‌സിനെടുത്തവര്‍ക്കും സംസ്ഥാനത്തേക്കുള്ള പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ചിലര്‍ക്ക് ക്വാറന്റൈനും നിര്‍ദേശിക്കുന്നുണ്ട്. കര്‍ണാടകമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വരാന്‍ ഒരു ഡോസ് വാക്‌സിനെടുത്താല്‍മതി എന്നിരിക്കേ കേരളത്തിന്റെ നിയന്ത്രണങ്ങള്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണെന്നും നാട്ടിലെത്തിയാല്‍ ക്വാറന്റൈനിലും കഴിയേണ്ടി വരും, പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് പോലും നിയന്ത്രണങ്ങളെന്തൊക്കെയെന്നതില്‍ വ്യക്തതയില്ലെന്നും യാത്രക്കാർ.

കര്‍ണാടകയും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍നിന്നുള്ളവര്‍ക്ക് പ്രവേശിക്കാൻ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത രേഖയും ഇതേ യാത്രക്കാര്‍ കേരളത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കിലും ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കര്‍ണാടകത്തിലേക്ക് ജോലിക്കായും കൃഷി ആവശ്യങ്ങള്‍ക്കായും വന്നു മടങ്ങുന്നവര്‍ക്ക് അടിക്കടി ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടി വരുന്നത് വലിയ ബാധ്യതയാവുകയാണെന്നും സര്‍ക്കാര്‍ വൈകാതെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related Posts