കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശനം.
By swathy
കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സീൻ സർട്ടിഫിക്കേറ്റ് കാണിച്ചാൽ മതിയാകും. നേരത്തേ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഒരു ഡോസ് വാക്സീനെടുത്തുവെന്ന കോവിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സംസ്ഥാനത്തേക്ക് വരാമെന്നും നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും അധികൃതർ അറിയിച്ചു.