നിയമസഭാ സെക്രട്ടറിയേറ്റ് ഒരുക്കങ്ങൾ പൂർത്തിയാക്കി .
നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ മെയ് 24 ന് ആകാൻ സാധ്യത .
തിരുവനന്തപുരം:
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമസഭയിലേക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നിയമസഭാ സെക്രട്ടറിയറ്റും ഒരുങ്ങി. 24, 25 തീയതികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ് തയ്യാറെടുപ്പ് നടത്തുന്നത്.
20നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. അന്നുനടക്കുന്ന ആദ്യ മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം വിളിക്കാന്‍ തീയതിയും പ്രോട്ടേം സ്പീക്കറെയും തീരുമാനിക്കും. തുടര്‍ന്ന്, ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറും. അതോടെയാണ് സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ഉത്തരവിറക്കുക.