ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ.
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. കൊവിഡ് പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ. അവശ്യസാധനങ്ങൾക്ക് മാത്രമാണ് അനുമതി നൽകുക. വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കുമെന്ന് നേരത്തെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കി.