കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം
നാട്ടിക: പെട്രോൾ, ഡീസൽ, പാചക വാതകം, മണ്ണെണ്ണ എന്നീ ഇന്ധനങ്ങൾക്ക് നിരന്തരമായി വില വർധിക്കുന്നതിനെതിരെ കേരള മഹിളാസംഘം നാട്ടിക കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. മഹിള സംഘം പ്രസിഡണ്ട് സജിന പർവിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സീന അനിൽകുമാർ സ്വാഗതം പറഞ്ഞു. പെട്രോളിനും ഡീസലിനും ഭീമമായ വില വർധന നടപ്പാക്കിയ ശേഷം അഞ്ചോ പത്തോ രൂപ കുറച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടി ആണ് മോദി ചെയ്യുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി എം സ്വർണലത ടീച്ചർ പറഞ്ഞു. മഹിളാസംഘം ജില്ലാ പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, വി ആർ പ്രഭ, ഷീജ സദാനന്ദൻ, ഷീല ബൈജു, പ്രേമലത, സന്ധ്യ രാമകൃഷ്ണൻ, ശുഭ സുരേഷ് എന്നിവർ സംസാരിച്ചു. സീന കണ്ണൻ, സീമരാജൻ വസന്ത ദേവലാൽ മീന സുനിൽ, രാഖി സതീഷ് എന്നിവർ നേതൃതം നൽകി.