മൊബൈൽ കടയുടമകൾ സമരത്തിലേക്ക്.
By athulya
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാനൊരുങ്ങി സംസ്ഥാനത്തെ മൊബൈൽഫോൺ വ്യാപാരികൾ. ബുധനാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. മൊബൈൽ ഫോൺ അവശ്യ വസ്തുക്കളുടെ പട്ടികയിൽപ്പെടുമെന്ന് സമിതി നേതാക്കൾ. ഓൺലൈൻ പഠനകാലത്ത് വിദ്യാർഥികൾക്ക് മൊബൈൽഫോൺ അവശ്യ വസ്തുവാണ്. മൊബൈൽ ഫോൺ റിപ്പയറിങ് പോലും അനുവദിക്കുന്നില്ലെന്ന് വ്യാപാര സമിതി.