പെട്ടെന്ന് ചെറിയ യാത്രകൾക്ക് ഓട്ടം വിളിച്ചാൽ വരാൻ മടിക്കുന്ന ഓട്ടോറിക്ഷകൾക്ക് വിലങ്ങ് വീഴുന്നു.
ഓട്ടം വിളിച്ചാൽ 'ഓടി മറയുന്ന' ഓട്ടോക്കാരെ.. ഇനി ഓടിയെത്തിക്കോ, പണികിട്ടും!
ഓട്ടം വിളിച്ചാൽ ‘ഓടി മറയുന്ന’ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തയാറെടുക്കുന്നത്. ഓട്ടം വിളിക്കുന്ന സ്ഥലത്തേക്കു പോകാതെ ഓട്ടോക്കാര്‍ക്കു താല്‍പര്യമുള്ള സ്ഥലത്തേക്കു മാത്രം സവാരിപോകുന്നതായി പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
യാത്രക്കാരർ പറയുന്ന സ്ഥലത്തേക്കു സവാരി പോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസമ്മതിക്കുകയാണെങ്കില്‍ വാട്സാപ്പിലൂടെ പരാതി നല്‍കാം. ഓട്ടോറിക്ഷയുടെ നമ്പര്‍ 8547639101 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്യുകയോ kl10@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യാം.
ഏതു ജില്ലയില്‍നിന്നും ഈ നമ്പരിലേക്ക് വാട്സാപ്പ് സന്ദേശം അയയ്ക്കാം. ഈ നമ്പരില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലകളിലേക്കു കൈമാറി അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ പത്മകുമാര്‍ ഐ പി എസ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകുമെന്നാണു വകുപ്പ് പറയുന്നത്. കൂടാതെ മീറ്റര്‍ ഇടാതെ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാനാണ് വകുപ്പിന്റെ തീരുമാനം.