ഓണം ഇളവുകളിൽ ആശങ്കയുമായി കേന്ദ്രം.
സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ചുള്ള ഇളവുകളിൽ ആശങ്കയുമായി കേന്ദ്രം. ഓഗസ്റ്റ് 1 മുതൽ 20 വരെ 4.6 ലക്ഷം പേർക്ക് രോഗം വന്നേക്കാമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ വാക്സിൻ ഇടവേള പുനഃപരിശോധിക്കാനും നിർദ്ദേശം. ആളുകൾക്ക് വീണ്ടും കോവിഡ് വരുന്ന ഇടവേള കണക്കിലെടുത്താണ് നിർദ്ദേശം. പത്തനംതിട്ടയിൽ ആദ്യ ഡോസ് വാക്സിനെടുത്ത 14,974 പേർക്ക് വീണ്ടും രോഗം. രണ്ടാം ഡോസ് സ്വീകരിച്ച 5,042 പേർക്കും വീണ്ടും രോഗം ബാധിച്ചു.