പൊതുജനങ്ങളുടെ അറിവിലേക്കായി തൃശൂർ സിറ്റി പോലീസ് നൽകുന്ന മുന്നറിയിപ്പ്.
കൊവിഡ് 19 നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നും വിവിധതരം കുറ്റവാളികൾ കേരളത്തിൽ എത്തുന്നതിന് സാധ്യതയുണ്ട്. ബസ്സ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ പണവും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും നല്ലതുപോലെ സൂക്ഷിക്കുക. യാത്രകളിൽ ലഗ്ഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കുക. അവ കൈമോശം വരാതിരിക്കുവാൻ ജാഗ്രത പുലർത്തുക. നിങ്ങളുടെ സഹയാത്രികരെ എപ്പോഴും നിരീക്ഷിക്കുക.
വിവാഹങ്ങൾ, ആരാധനാസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് ബോധവാൻമാരാകുക. അപരിചിതരോട് ഇടപഴകുമ്പോൾ സൂക്ഷിക്കുക. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ജാഗ്രത പുലർത്തുക.
നഗരത്തിലേക്ക് ഷോപ്പിങ്ങിനും മറ്റുമായി വരുന്നവർ അവരുടെ വാഹനങ്ങൾ പാർക്കിങ്ങ് ചെയ്യുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗുകളും, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും കാറുകളിലും വാഹനങ്ങളിലും സൂക്ഷിക്കരുത്.
ബാങ്കുകളിലും മറ്റ് പണമിടപാട് സ്ഥാപനങ്ങളിലും പോകുന്നവർ കൈവശമുള്ള പണവും സ്വർണം മുതലായ വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗുകളും പേഴ്സുകളും സുരക്ഷിതമായി സൂക്ഷിക്കുക. നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിച്ച് വസ്തുക്കൾ തട്ടിയെടുക്കുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക.
ഏതുതരത്തിലുള്ള സഹായത്തിനും കേരളാ പോലീസിനെ വിളിക്കുക.
ഫോൺ : 112.
POL-APP കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിക്കുക.