എടീ, എടാ വിളി വേണ്ട; പൊതുജനങ്ങളോട് പൊലീസ് മാന്യമായി സംസാരിക്കണമെന്ന് ഹൈക്കോടതി.
കൊച്ചി: പോലീസ് പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
തൃശൂർ ചേർപ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ജനങ്ങളോട് അതിരുവിട്ട് പെരുമാറുന്നതായി നിരവധി പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് പലയിടത്തും പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.