വിസകാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയത് 12.5 ലക്ഷം പ്രവാസികള്‍.

2020 മാർച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേരാണ് നാട്ടിലെത്തിയത്.

വിസകാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയത് 12.5 ലക്ഷം പ്രവാസികള്‍.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ മടങ്ങി പോകാനാകാതെ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയത് പന്ത്രണ്ടരലക്ഷത്തോളം മലയാളികൾ. 2020 മാർച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേരാണ് നാട്ടിലെത്തിയത്. കൊവിഡ് മൂലം ഉണ്ടായ യാത്രാവിലക്ക് കാരണം ഭൂരിഭാഗം പേർക്കും മടങ്ങാനായിട്ടില്ല. വിസാകാലാവധി തീർന്നതോടെ പലരുടെയും തൊഴിൽ നഷ്ടമായി.

2020 മാർച്ച് 17- നുശേഷം സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിമാനവിലക്ക് പിൻവലിച്ചിട്ടില്ല. നേരിട്ട് വിമാനമില്ലാത്തതിനാൽ ബഹ്റൈൻ, ഖത്തർ, അർമേനിയ, ഉസ്ബക്കിസ്താൻ, സെർബിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് സൗദിയിലെത്തിയിരുന്നത്. പല രാജ്യങ്ങളും ഈ വാതിലും ഇപ്പോൾ അടച്ചു. ഗൾഫിൽനിന്ന് കേരളത്തിലേക്ക് വിമാനങ്ങൾ വരുന്നുണ്ടെങ്കിലും അവ യാത്രക്കാരില്ലാതെയാണ് മടങ്ങുന്നത്.

ഖത്തറിലും മറ്റും നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മാത്രമേ തുടർയാത്ര അനുവദിച്ചിരുന്നുള്ളു. ഇതിനായി രണ്ടേകാൽ ലക്ഷം രൂപവരെയാണ് ചെലവ്. യാത്രാനിരക്ക് 10,000ത്തിൽ താഴെയായിരുന്ന ഖത്തറിൽ ഇപ്പോൾ 30,000 മുതൽ 40,000 രൂപവരെയായി.

Related Posts