കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ മേഖലാ സമ്മേളനം
തൃശൂർ: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ മേഖലാ സമ്മേളനം ജില്ലാ| പ്രസിഡൻറ് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മേഖലാ പ്രസിഡൻറ് ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു യോഗത്തിന് മേഖലാ സെക്രട്ടറി സി അനിൽ സമ്രാട്ട് സ്വാഗതം പറഞ്ഞു യോഗത്തിൽ സംസ്ഥാന ഭാരവാഹിയായ രാജീവ് ഉപ്പത്ത് അംഗങ്ങൾക്ക് സുരക്ഷ പോളിസി വിതരണം ചെയ്ത യോഗത്തിൽ വെച്ച് സംസ്ഥാന സെക്രട്ടറിയായ രവി പുഷ്പഗിരിയെ ജില്ല രക്ഷാധികാരികളായ പി എ സിദ്ധൻ, പ്രകാശ് മഞ്ജുള എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ ഭാരവാഹികളായ സെക്രട്ടറി പി ബിജു, ഷിജുമോൻ, സി വേണുഗോപാൽ എൽ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. മേഖല ട്രഷറർ ഹരി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ബാലസുബ്രഹ്മണ്യൻ പ്രസിഡന്റ് ആയും വി വി അനിൽകുമാർ സെക്രട്ടറിയായും ഹരിശങ്കർ ട്രഷറർ ആയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിന് ജില്ലാ ഭാരവാഹി ശ്രീനിവാസൻ നന്ദി പറഞ്ഞു