പി എസ് സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല; മുഖ്യമന്ത്രി.
തിരുവനന്തപുരം: പി എസ് സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മറ്റന്നാൾ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും മൂന്നുവർഷം കാലാവധി കഴിഞ്ഞതാണ്. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകൾ വീണ്ടും നീട്ടാൻ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ മാസം നാലിന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്.