കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു

തൃശ്ശൂര്‍:
നവംബര്‍ 25,26,27 തിയ്യതികളില്‍ തൃശ്ശൂരില്‍ നടത്തുന്ന കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ ആര്‍ഡി എസ് എ) സംസ്ഥാന സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. കെ ആര്‍ഡിഎസ് എ സംസ്ഥാന വൈസ് പ്രസിഡണ്ട് ബിന്ദുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ (മുഖ്യ രക്ഷാധികാരി), സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് (ചെയര്‍മാന്‍), കെ ആര്‍ ഡി എസ് എ സംസ്ഥാന സെക്രട്ടറി വി എച്ച് ബാലമുരളി (ജനറല്‍ കണ്‍വീനര്‍) എന്നിവരടങ്ങുന്ന 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എ ഐ ടി യു സി ജില്ലാസെക്രട്ടറി കെ ജി ശിവാനന്ദന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്കൽ, കെ ആർ ഡി എസ് എ ജനറല്‍ സെക്രട്ടറി ജി സുധാകരന്‍നായര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ എ ശിവന്‍, എം യു കബീര്‍, ജെ ഹരിദാസ്, ആര്‍ ഹരീഷ്‌കുമാര്‍, വി ജെ മെര്‍ളി, എ എം നൗഷാദ്, ടി കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.