കേരള റൈഡേഴ്സ് യു എ ഇ മുന്നാം വാർഷികവും കെ ടി എൽ സീസൺ 2 അവാർഡ് ദാനവും നടത്തി.
ദുബായ്: കേരള റൈഡേഴ്സ് യു എ ഇ മുന്നാം വാർഷികവും കെ ടി എൽ സീസൺ 2 അവാർഡ് ദാനവും നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്‌ഘാടനം ആർ ജെ ഫസ്‌ലു നിർവ്വഹിച്ചു. കഥാകൃത്ത് ഷെമി, സൈനുദ്ദീൻ ചെമ്മൻചേരി (സിൽവാൻ ഗ്രൂപ്പ്), മുനീർ (ബൈസിക്കിൾ ഷോപ്പ്), ഗനി സുലൈമാൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. നവംബർ 29 മുതൽ ഡിസംബർ 19 വരെ കേരള റൈഡേഴ്‌സ് അംഗങ്ങളുടെ 18 പേർ അടങ്ങുന്ന 6 ടീമുകൾ ആയി റണ്ണിങ്, റൈഡിങ്, സ്വിമ്മിങ് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ടീം ഒടിയൻസ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
ടീം തണ്ടർബോൾട്, ടീം മാമാങ്കം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ബെസ്‌റ്റ് റണ്ണർ ആയി ഷിജൊ വർഗീസും, റൈഡർ ആയി ലാലു കോശിയും, സ്വിമ്മർ ആയി പ്രദീപ് നായരെയും തിരഞ്ഞെടുത്തു. ഓർഗനൈസർ ഓഫ് ദി ഇയർ ആയി നവനീത് കൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.
കേരള റൈഡേഴ്സ് ലേഡീസ് ഗ്രൂപ്പിന്റെ ഉദ്‌ഘാടനം ആർ ജെ ഫസ്‌ലു, കഥാകൃത്ത് ഷെമി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
വിജയികൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മോഹൻദാസ്, നവനീത് കൃഷ്ണൻ, മുഹമ്മദ് ഹസൻ തെണ്ടത്ത് എന്നിവർ ആശംസകൾ നേർന്നു. ഫിറോസ് ബാബു നന്ദി പ്രകാശനം നടത്തി.
ഓർഗനൈസർ ഓഫ് ദി ഇയർ ആയ നവനീത് കൃഷ്ണന് തൃശൂർ ടൈംസ് പ്രതിനിധികളായ ലിന്റോ കണക്കാട്ട് , റനിൽരാമകൃഷ്ണൻ എന്നിവർ ഉപഹാരം കൈമാറി.