അക്കാഫിന്റെ ഗ്രേറ്റ് ഇന്ത്യൻ റണ്ണിൽ താരമായി കേരള റൈഡേഴ്‌സ്
അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഗ്രേറ്റ് ഇന്ത്യൻ റൺ ഇത്തവണയും ആർ ടി എ ദുബായ്, ദുബായ് പോലീസ് കോൺസുലേറ്റ് ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിൽ അതി ഗംഭീരമായി നടന്നു.ദുബായ് മംസാറിൽ നടന്ന റണ്ണിൽ നൂറ്റിയമ്പതോളം കേരള റൈഡേഴ്‌സ് യു എ ഇയുടെ അത്‌ലറ്റിസ് പങ്കെടുത്തു. താളമേളങ്ങളോടു കൂടിയ ഘോഷയാത്ര റണ്ണിന് മാറ്റുകൂട്ടി.
കേരള റൈഡേഴ്സിന്റെ കോച്ച് മോഹൻദാസ്, സയ്ദ് അലി, സാദിഖ്, ശ്രീദത്ത് എന്നിവർ റണ്ണിങ്ങിൽ ട്രോഫി കരസ്ഥമാക്കി.