ഇനി ആരുടെയും പ്രതിമ നിർമ്മിക്കില്ല; തീരുമാനമെടുത്ത് കേരള സംഗീത-നാടക അക്കാദമി

തൃശ്ശൂർ: നടൻ മുരളി ഉൾപ്പെടെയുള്ള മുൻ പ്രസിഡന്‍റുമാരുടെ പ്രതിമകൾ നിർമ്മിക്കേണ്ടെന്ന നിലപാടിലെത്തി കേരള സംഗീത-നാടക അക്കാദമി. പ്രതിമ സ്ഥാപിക്കാൻ തുടങ്ങിയാൽ അതിനുള്ള സമയം മാത്രമേ ഉണ്ടാകൂ. എല്ലാവരേയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നേക്കാം. ഇത് പരിഗണിച്ചാൽ കെ.ടി. മുഹമ്മദ്, കാവാലം നാരായണപ്പണിക്കർ, വൈക്കം ചന്ദ്രശേഖരൻ നായർ, പി.ഭാസ്കരൻ തിക്കോടിയൻ, കെ.പി.എ.സി.ലളിത വരെയുള്ള നിരവധി മുൻകാല വ്യക്തിത്വങ്ങളുടെ പ്രതിമകളാൽ തൃശൂരിലെ അക്കാദമി പരിസരം നിറയും. അത് വേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്. മുരളിയുടെ വെങ്കല പ്രതിമയുടെ നിർമ്മാണവും അവലോകനം ചെയ്യില്ല. നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് അക്കാദമിയെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത്. മുരളിയുടെ രണ്ട് ശിലാപ്രതിമകൾ ഇതിനകം അക്കാദമി വളപ്പിലുണ്ട്. ആദ്യ ശിൽപം തന്നെ മുരളിയുമായി സാമ്യമില്ലാത്തതിനാൽ അതേ ശില്പിയെക്കൊണ്ടുതന്നെ രണ്ടാമതൊന്നുകൂടി നിർമിക്കുകയായിരുന്നു.

Related Posts