എടക്കളത്തൂരിൽ കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം ഇന്ന് മുതൽ 31 വരെ

സംസ്ഥാന സര്‍ക്കാറിനുവേണ്ടി അക്കാദമി നടപ്പിലാക്കുന്ന 25 അമേച്വര്‍ നാടകസംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായ പദ്ധതിയുടെ ഭാഗമായിട്ടാണ് എടക്കളത്തൂര്‍ ഉള്‍പ്പെടെ 10 കേന്ദ്രങ്ങളില്‍ നാടകോത്സവം സംഘടിപ്പിക്കുന്നത്

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യു പി സ്‌കൂളില്‍ ഇന്ന് (മാര്‍ച്ച് 27) മുതല്‍ മാര്‍ച്ച് 31 വരെ അമേച്വര്‍ നാടകോത്സവം സംഘടിപ്പിക്കും. ദേശാഭിമാനി കലാ-കായിക സാംസ്‌കാരിക വേദി ആന്റ് പബ്ലിക് ലൈബ്രറിയുടെ സഹകരിച്ചാണ് അക്കാദമി നാടകോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനുവേണ്ടി അക്കാദമി നടപ്പിലാക്കുന്ന 25 അമേച്വര്‍ നാടകസംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായ പദ്ധതിയുടെ ഭാഗമായിട്ടാണ് എടക്കളത്തൂര്‍ ഉള്‍പ്പെടെ 10 കേന്ദ്രങ്ങളില്‍ നാടകോത്സവം സംഘടിപ്പിക്കുന്നത്. ഇന്ന് (മാര്‍ച്ച് 27) വൈകീട്ട് ആറിന് നാടകോത്സവത്തി ന്‍റെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ നിര്‍വഹിക്കും. അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. ശിവജി ഗുരുവായൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. മുന്‍ എം എല്‍ എ എന്‍ ആര്‍ ബാലന്‍ സുവനീര്‍ പ്രകാശനം ചെയ്യും. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി ജോസഫ്, തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി പോള്‍സണ്‍, ദേശാഭിമാനി കലാ-കായിക സാംസ്‌കാരിക വേദി ആന്റ് പബ്ലിക് ലൈബ്രറി രക്ഷാധികാരി പ്രൊഫ വി എസ് മാധവന്‍, ജില്ലാ ടൂറിസം പ്രമേഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ എസ് സുഭാഷ് എന്നിവര്‍ സംസാരിക്കും.അക്കാദമി പ്രൊഗ്രാം ഓഫീസര്‍ വി കെ അനില്‍കുമാര്‍ സ്വാഗതവും അമേച്വര്‍ നാടകോത്സവം കോ-ഓര്‍ഡിനേറ്റര്‍ കെ സി ഷാജു നന്ദിയും പറയും

അരങ്ങില്‍ ഇന്ന് (മാര്‍ച്ച് 27) 'ഒരാള്‍ക്ക് എത്ര മണ്ണ് വേണം'

കേരള സംഗീത നാടക അക്കാദമി എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യു പി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവത്തില്‍ ഇന്ന് (മാര്‍ച്ച് 27) വൈകീട്ട് ഏഴിന് തൃശ്ശൂര്‍ ഹാഷ്മി കലാവേദി, വായനശാല ആന്റ് ഹാഷ്മി തിയ്യറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന രഞ്ജിത്ത് ഡിങ്കി സംവിധാനവും രചനയും നിര്‍വഹിച്ച 'ഒരാള്‍ക്ക് എത്ര മണ്ണ് വേണം' എന്ന നാടകം അരങ്ങേറും. മാര്‍ച്ച് 28 ന് ചേറൂര്‍ രംഗചേതന അവതരിപ്പിക്കുന്ന കെ

വി ഗണേഷ് സംവിധാനം ചെയ്ത 'ചേരൂര്‍ പടവും' 29 ന് അഭിമന്യൂ വിനയകുമാര്‍ സംവിധാനം ചെയ്ത്, പുതൂര്‍ക്കര ജനഭേരി അവതരിപ്പിക്കുന്ന 'താര'വും 30 ന് ആറങ്ങോട്ടുകര കലാപാംശാല അവതരിപ്പിക്കുന്ന സി എം നാരായണന്‍ സംവിധാനം ചെയ്ത 'മ്യൂസിയം ഓഫ് സൈലന്‍സും' 31 ന് എടക്കളത്തൂര്‍ ദേശാഭിമാനി കലാ-കായിക സാംസ്‌കാരിക വേദി ആന്റ് പബ്ലിക് ലൈബ്രറി അവതരിപ്പിക്കുന്ന അലിയാര്‍ കെ സംവിധാനം ചെയ്ത 'ഹ്യൂമണ്‍ ഫാക്ടറും' അരങ്ങേറും.

Related Posts