സംസ്ഥാന സര്‍ക്കാറിന് വേണ്ടി കേരള സംഗീത നാടക അക്കാദമി നടപ്പിലാക്കുന്ന അമേച്വര്‍ നാടകസംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായ പദ്ധതിയുടെ ഭാഗമായിട്ടാണ് നാടകോത്സവം നടക്കുന്നത്.
കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം: 'താരം' 26 ന് അരങ്ങിൽ

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവത്തില്‍ അഭിമന്യു വിനയകുമാര്‍ സംവിധാനം ചെയ്ത 'താരം' എന്ന നാടകം അരങ്ങില്‍ അവതരിപ്പിക്കും. ഷൊര്‍ണ്ണൂര്‍ ചുടുവാലത്തൂര്‍ മാര്‍ച്ച് 26 ന് വൈകീട്ട് ഏഴിനാണ് നാടകം അരങ്ങേറുക. സംസ്ഥാന സര്‍ക്കാറിന് വേണ്ടി കേരള സംഗീത നാടക അക്കാദമി നടപ്പിലാക്കുന്ന അമേച്വര്‍ നാടകസംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായ പദ്ധതിയുടെ ഭാഗമായിട്ടാണ് നാടകോത്സവം നടക്കുന്നത്. ചുടുവാലത്തൂരില്‍ ജനഭേരി പുതൂര്‍ക്കരയുമായി സഹകരിച്ചാണ് അക്കാദമി നാടകോത്സവം സംഘടിപ്പിക്കുന്നത്. 26 ന് വൈകീട്ട് 6.30 ന് നാടകോത്സവത്തിൻ്റെ ഉദ്ഘാടനം അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് നിര്‍വ്വഹിക്കും. വൈകീട്ട് ഏഴിന് അരങ്ങേറുന്ന 'താരം' നാടകത്തിൻ്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ.എം എന്‍ വിനയകുമാറാണ്. നാടകോത്സവത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.