കേരള സംഗീത നാടക അക്കാദമി 2021 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കേരള സംഗീത നാടക അക്കാദമിയുടെ 2021 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മൂന്ന് പേരെ ഫെലോഷിപ്പിനും 17 പേരെ അവാർഡിനും 23 പേരെ ഗുരുപൂജപുരസ്കാരത്തിനും തെരഞ്ഞെടുത്തു.
നാടകകൃത്ത് കരിവെള്ളൂർ മുരളി, കഥാപ്രസംഗ കലാകാരൻ വി.ഹർഷകുമാറിനും കർണാടക സംഗീതജ്ഞൻ മാവേലിക്കര പി സുബ്രഹ്മണ്യത്തിനുമാണ് ഫെലോഷിപ്പ്.17 പേര്‍ക്ക് അവാര്‍ഡുകളും, 23 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങളും നല്‍കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. പ്രശസ്തി പത്രവും ഫലകവും 30,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. ഗുരുപൂജ പുരസ്കാരങ്ങൾ.
തൃശൂർ പ്രസ്സ് ക്ലബിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യർ പുൽപ്പാട്ട് അവാര്‍ഡ് പ്രഖ്യാപനം നടത്തി. അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളായ വി ടി മുരളി, വിദ്യാധരൻ മാസ്റ്റർ, അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.