പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടനത്തിന് കേരള സംഗീത നാടക അക്കാദമി അവസരം ഒരുക്കുന്നു
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 15 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ സംഘാടനത്തിന് കലാസമിതികള്‍ക്കും സംഘടനകള്‍ക്കും അക്കാദമി അവസരം ഒരുക്കുന്നു. അക്കാദമിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പ്രൊഫഷണല്‍ നാടകോത്സവം സംഘടിപ്പിക്കേണ്ടത്. സംഘാടനത്തിന് താല്‍പര്യമുള്ളവര്‍, സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂര്‍ - 20 എന്ന വിലാസത്തിലോ, ksnakademi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സന്നദ്ധത അറിയിച്ചുകൊണ്ട് കത്ത് നല്‍കണം. ഒക്ടോബര്‍ 25 വൈകീട്ട് നാലുമണി വരെ അക്കാദമിയില്‍ ലഭിക്കുന്ന കത്തുകള്‍ പരിഗണിക്കും. നാടകോത്സവം നടത്തുന്നതിന് ആവശ്യമായ ഭൗതികസാഹചര്യവും മറ്റു അനുബന്ധസൗകര്യവും ഒരുക്കുകയാണ് കലാസമിതികളുടെയും സംഘടനകളുടെയും പ്രാഥമിക കര്‍ത്തവ്യം. നാടകോത്സവത്തിലേക്കുള്ള നാടകങ്ങളുടെ തെരഞ്ഞെടുപ്പ് അക്കാദമി പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാടകസംഘങ്ങള്‍ക്കുള്ള പ്രതിഫലവും അക്കാദമി നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0487 2332134, 2332548