കേരള സംഗീത നാടക അക്കാദമി പ്രൊഫഷനല്‍ നാടകമത്സരം ഇന്ന് സമാപിക്കും

തൃശ്ശൂർ: കഴിഞ്ഞ നാലുദിവസങ്ങളിലായി കേരള സംഗീത നാടക അക്കാദമിയുടെ കെ ടി മുഹമ്മദ് സ്മാരക തിയറ്ററില്‍ നടന്നു വരുന്ന 2019ലെ പ്രൊഫഷനല്‍ നാടകമത്സരം ഇന്നത്തെ(ഒക്ടോബര്‍ 29) രണ്ടു മത്സരങ്ങളോടെ സമാപിക്കും. രണ്ടാമത്തെ നാടകാവതരണത്തിനുശേഷം ജൂറി നാടകങ്ങളെ വിലയിരുത്തുകയും നാളെ(ഒക്ടോബര്‍ 30) ഫലപ്രഖ്യാപനം നടത്തുകയും ചെയ്യും. കോഴിക്കോട് വിക്രമന്‍നായര്‍ ചെയര്‍മാനും സേവ്യര്‍ പുല്‍പ്പാട്ട് മെമ്പര്‍ സെക്രട്ടറിയും ഡോ. ബിയാട്രിസ് അലക്‌സിസ്, ബാബു പറശ്ശേരി, ചന്ദ്രശേഖരന്‍ തിക്കോടി എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് മത്‌സരം വിലയിരുത്തുന്നത്. കൊവിഡ് പ്രൊട്ടോക്കോളനുസരിച്ച് വളരെ സമാധാനപരമായും ഭംഗിയായും നാടകമത്സരം നടത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അക്കാദമി സെക്രട്ടറി ഡോ പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. ഇറ്റ്‌ഫോക്കിനും അമേച്വര്‍ നാടകോത്സവങ്ങള്‍ക്കും വേദിയൊരുക്കാന്‍ ഈ ആത്മവിശ്വാസം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. വളരെ ദൂരെ നിന്നുപോലും നേരത്തെ അക്കാദമിയിലെത്തി ക്യൂ നിന്ന് പാസ് വാങ്ങുകയും നാടകമത്സരവുമായി പൂര്‍ണ്ണതോതില്‍ സഹകരിക്കുകയും ചെയ്ത ആസ്വാദകരെയും മത്സരത്തില്‍ പങ്കെടുത്ത നാടകപ്രവര്‍ത്തകരെയും സഹപ്രവര്‍ത്തകരെയും സെക്രട്ടറി അഭിനന്ദിച്ചു.

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രൊഫഷനല്‍ നാടക മത്സരത്തിന് ഇന്ന്(ഒക്ടോബര്‍ 29) വൈകീട്ട് കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിക്കുന്ന വേനലവധിയോടെ തിരശ്ശീല വീഴും. ഇന്ന് രാവിലെ പത്തിന് കെ പി എ സിയുടെ മരത്തന്‍ 1892 ആണ് അരങ്ങിലെത്തിയത്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നാടകമത്സരത്തില്‍ പത്ത് നാടകങ്ങളാണ് മാറ്റുരക്കുന്നത്

Related Posts