കേരള സംഗീത നാടക അക്കാദമി സീനിയര്‍ കഥാപ്രസംഗ മഹോത്സവത്തിലേക്ക് 30 കാഥികരെ തെരഞ്ഞെടുത്തു

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സീനിയര്‍ കഥാപ്രസംഗ  മഹോത്സവത്തിലേക്ക് 30 കാഥികരെ തെരഞ്ഞെടുത്തു. അക്കാദമിയിലേക്ക് ലഭിച്ച 90 അപേക്ഷകളില്‍ നിന്നാണ് 30  പേരെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട കാഥികര്‍ അക്കാദമി സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവത്തില്‍ കഥ അവതരിപ്പിക്കും. ഇവര്‍ക്ക് 40000 രൂപ വീതം അക്കാദമി പ്രതിഫലം നല്‍കും. പ്രൊഫ.വി ഹര്‍ഷ കുമാര്‍, ഡോ വസന്തകുമാര്‍ സാംബശിവന്‍ എന്നിവരടങ്ങിയ ജൂറിയാണ് കാഥികരെ തെരഞ്ഞെടുത്തത്. അയിലം ഉണ്ണികൃഷ്ണന്‍, എ.ആര്‍  ചന്ദ്രന്‍, കൈതാരം വിനോദ്കുമാര്‍, മുതുകുളം സോമനാഥ്, ബി ബാലചന്ദ്രന്‍, ഇടക്കൊച്ചി സലിംകുമാര്‍, സീന പള്ളിക്കര, വിനോദ് ചമ്പക്കര,  ഡോ. നിരണം രാജന്‍, സൂരജ് സത്യന്‍ കെ,  എം ആര്‍ പയ്യട്ടം, തൊടിയൂര്‍ വസന്തകുമാരി, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, എറണാകുളം പൊന്നന്‍, കിളിയൂര്‍ സദന്‍, എസ് നോവല്‍ രാജ്, കല്ലട വി.വി .ജോസ്, തണ്ണീര്‍മുക്കം സദാശിവന്‍, കണ്ണന്‍ ജി നാഥ്, തോന്നയ്ക്കല്‍ വാമദേവന്‍ ആര്‍, മാരായമുട്ടം ജോണി, വെമ്പായം വി സതീശന്‍, കൊച്ചിന്‍ അജിത്ത്, പുളിമാത്ത് ശ്രീകുമാര്‍, പ്രൊഫ.ചിറക്കര സലിംകുമാര്‍, പാലാ നന്ദകുമാര്‍, അനില്‍കുമാര്‍ കെ.ജി, കൊല്ലം കാര്‍ത്തിക്, ഞെക്കാട് ശശി , എ.എം ലാല്‍ വെള്ളറട എന്നിവരെയാണ് അക്കാദമി തെരഞ്ഞെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in  സന്ദര്‍ശിക്കുക.

Related Posts