നവംബർ 1 മുതൽ സ്മാർട്ട് റേഷൻ കാർഡ്

കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ റേഷൻ കാർഡ് സ്മാർട്ടാകും. ഇപ്പോഴത്തെ നിലയിലുള്ള പുസ്തകത്തിൽ നിന്ന് എ ടി എം കാർഡ് രൂപത്തിലുള്ള സ്മാർട്ട് റേഷൻ കാർഡിലേക്കാണ് ചുവടുമാറ്റം.
കാർഡിൻ്റെ ഒരു വശത്ത് കാർഡ് ഉടമയുടെ പേരും ഫോട്ടോയും സ്കാനിങ്ങിനുള്ള ബാർകോഡും മറുവശത്ത് റേഷൻ കടയുടെ നമ്പർ, കാർഡ് ഉടമയുടെ പ്രതിമാസ വരുമാനം, എൽ പി ജി, വൈദ്യുതി കണക്ഷൻ തുടങ്ങിയ വിശദാംശങ്ങളും രേഖപ്പെടുത്തും. റേഷൻ കടകളിലെ ഇ-പോസ് മെഷീനിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള സജ്ജീകരണം ഏർപ്പെടുത്തും.
സിവിൽ സപ്ലൈ വകുപ്പിൻ്റെ പോർട്ടലിലോ താലൂക്ക് സപ്ലൈ ഓഫീസിലോ ആണ് സ്മാർട്ട് റേഷൻ കാർഡിനുള്ള അപേക്ഷ നൽകേണ്ടത്. സപ്ലൈ ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കുന്ന കാർഡോ പോർട്ടലിൽ നിന്നും ലഭിക്കുന്ന പി ഡി എഫ് പ്രിൻ്റോ ഉപയോഗിക്കാം. 25 രൂപയാണ് ഫീസ്. എന്നാൽ മുൻഗണനാ വിഭാഗങ്ങൾക്ക് ഫീസ് അടയ്ക്കേണ്ടതില്ല.