ഇ-ബുൾ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി.

ഇ-ബുൾ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി.

കണ്ണൂർ: വിവാദ വ്ലോഗർ സഹോദരങ്ങളായ ഇ-ബുൾ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. നെപ്പോളിയൻ എന്ന ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷൻ ആറ് മാസത്തേക്കാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എം വി ഡിയുടെ നടപടി.

ഇ ബുൾ ജെറ്റിനെതിരായ കേസിൽ എം വി ഡി നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചതാണ്. തലശ്ശേരി എ സി ജെ എം കോടതിയിലാണ് 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്. 1988-ലെ എം വി ഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.

Related Posts