സോളാർ കേസിൽ ഉമ്മൻചാണ്ടിയടക്കം 5 നേതാക്കൾക്കെതിരെ എഫ് ഐ ആർ; സിബിഐ അന്വേഷണത്തിൽ ഭയമില്ലന്ന് ഉമ്മൻചാണ്ടി.
കൊച്ചി: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയടക്കം 5 കോൺഗ്രസ് നേതാക്കൾക്കെതിരെ സി ബി ഐ, എഫ് ഐ ആർ സമർപ്പിച്ചു. കേസിൽ ഇരയായ സ്‌ത്രീ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് സോളാർ കേസ് സി ബി ഐക്ക് വിട്ടിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ആറ് കേസുകൾ സി ബി ഐക്ക് വിട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ജനുവരിയിൽ വിജ്ഞാപനമിറക്കിയിരുന്നു. തുടർന്നാണ് സി ബി ഐ, എഫ് ഐ ആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.
ഉമ്മൻചാണ്ടിക്ക് പുറമെ കെ സി വേണുഗോപാൽ എം പി , ഹൈബി ഈഡൻ എം പി, എ പി അനിൽകുമാർ എം എൽ എ, അടൂർ പ്രകാശ് എം പി എന്നിവാണ് പ്രതിപട്ടികയിൽ ഉള്ളത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുള്ളക്കുട്ടിക്കെതിരെയും ഈ കേസിൽ എഫ് ഐ ആർ നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി സി ജെ എം കോടതിയിലാണ് എഫ് ഐ ആർ നൽകിയത്.
സോളാർ കേസ് സിബിഐ അന്വേഷണത്തിൽ ഭയമില്ലന്ന് ഉമ്മൻചാണ്ടി. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും ഞങ്ങളാരും കോടതിയെ പോലും സമീപിച്ചിട്ടില്ലന്നും ഉമ്മൻ ചാണ്ടി.