കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടന്നു
തൃശൂർ: നാട്ടിക സെൻട്രൽ യു പി സ്കൂളിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 37-ാം വാർഷിക സമ്മേളനം നടന്നു.വാർഷിക സമ്മേളനം കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ബി ജയറാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് വി ആർ ജഗദീശൻ അദ്ധ്യക്ഷനായി. ചടങ്ങിൽ പ്രൊഫസർ എൻ ഡി ഈനാശു, എ എൻ സി ജോർജ്, വി ആർ രാജേന്ദ്രൻ, എ എസ് തിലകൻ എന്നിവർ സംസാരിച്ചു.