കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തളിക്കുളം യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും നടന്നു
തൃശൂർ: തളിക്കുളം സി എം എസ് യു പി സ്കൂളിൽ നടന്ന കൺവെൻഷൻ കെ എസ് എസ് പി യു ജില്ലാ ജോയിന്റ് സെക്രട്ടറി എ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി ആർ കേശവൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം കെ കെ ധർമ്മപാലൻ നവാഗതരെ സ്വീകരിച്ചു. കെ എസ് എസ് പി യു തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫസർ എം വി മധു, സെക്രട്ടറി ബി എൻ ജയാനന്ദൻ, എം വി ജയപ്രകാശൻ, വി ജി പ്രസന്നകുമാരി, ടി വി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.