കടൽക്കൊല കേസിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മറ്റൊരു മത്സ്യത്തൊഴിലാളിയുടെ അമ്മ സുപ്രീം കോടതിയിൽ.

കോളിളക്കം സൃഷ്ടിച്ച കടൽക്കൊല കേസിൽ നഷ്ടപരിഹാരം തേടി മറ്റൊരു മത്സ്യത്തൊഴിലാളിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. 2010-ൽ നടന്ന സംഭവത്തിൽ 10 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഇറ്റലി തയ്യാറായതോടെ കേസിന് പരിസമാപ്തി വന്നതായി അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ഇതേ കേസുമായി ബന്ധപ്പെട്ട പുതിയൊരു പരാതി കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.

മത്സ്യത്തൊഴിലാളിയായ തൻ്റെ മകനും അന്ന് ബോട്ടിൽ ഉണ്ടായിരുന്നതായി ഹർജിയിൽ പറയുന്നു. എന്നാൽ ബോട്ടുടമ തൻ്റെ മകൻ്റെ പേര് മന:പൂർവം ഒഴിവാക്കുകയായിരുന്നു. അതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. 2010-ലെ സംഭവത്തെ തുടർന്നുള്ള കടുത്ത മാനസികാഘാതത്തിൽ മകൻ ആത്മഹത്യ ചെയ്തിരുന്നു. ഇറ്റാലിയൻ സർക്കാരിൽ നിന്നും നഷ്ടപരിഹാരം ലഭിക്കാൻ തൻ്റെ മകനും അവകാശമുണ്ട് എന്നാണ് മത്സ്യത്തൊഴിലാളിയുടെ മാതാവ് ഹർജിയിൽ പറയുന്നത്.

പരാതിയിൽ കേന്ദ്ര സർക്കാരിൻ്റെ അഭിപ്രായം കോടതി ആരാഞ്ഞിട്ടുണ്ട്. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.

Related Posts