വിമാനത്താവളങ്ങൾ കനത്തനഷ്ടത്തിൽ; തിരുവനന്തപരും എയർപോർട്ടിന്റെ നഷ്ടം 100 കോടി.

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ കനത്തനഷ്ടത്തിൽ. കൊവിഡ് വ്യാപനത്തെതുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതാണ് പ്രധാന കാരണം.136 വിമാനത്താവളങ്ങളിൽ 107 എണ്ണമാണ് കനത്ത നഷ്ടത്തിലായിരിക്കുന്നത്. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. മുൻവർഷം 64 കോടി രൂപ ലാഭത്തിലായിരുന്ന തിരുവനന്തപരും എയർപോർട്ടിന്റെ നഷ്ടം 100 കോടി രൂപയാണ്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം നഷ്ടത്തിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനത്താണ്. 317.41 കോടി രൂപയാണ് നഷ്ടം. 2019 സാമ്പത്തികവർഷത്തിൽ 111.77 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്തവർഷം 13.15 കോടി ലാഭത്തിലായിരുന്നു.

തിരക്കിൽ രണ്ടാംസ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവാജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ൽ 96.1കോടിയും 2020ൽ 2.54കോടി രൂപയും അറ്റാദായം നേടിയിരുന്നു.

കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്.

മുൻസാമ്പത്തികവർഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായതായാണ് കണക്കുകൾ. കഴിഞ്ഞ 2020 സാമ്പത്തികവർഷം 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 1,368.82 കോടി രൂപയായിരുന്നു.

എന്നാൽ കൊവിഡ് വ്യാപനമൊന്നും തന്നെ ജുഹു, പുണെ, ശ്രീനഗർ, പട്ന വിമാനത്താവളങ്ങളെ ബാധിച്ചില്ല. ഈ വിമാനത്തവാളങ്ങൾ ശരാശരി 16 കോടി രൂപ ലാഭമുണ്ടാക്കി.

Related Posts