വൈദ്യുത ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് നാട്ടിക മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പെരിങ്ങോട്ടുകര: വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി ആഗസ്റ്റ് 10 ന് നടക്കുന്ന വൈദ്യുത ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് നാട്ടിക മണ്ഡലം കമ്മറ്റി പെരിങ്ങോട്ടുകര കെ എസ് ഇ ബി ഓഫീസിനു മുൻമ്പിൽ യുവജന പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.

എ ഐ വൈ എഫ് നാട്ടിക മണ്ഡലം പ്രസിഡണ്ട് സജൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഐ വൈ എഫ് നാട്ടിക മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, കേരള ഇലക്ട്രിസിറ്റി ബോർഡ് ഓഫീസേഴ്സ് 'ഫെഡറേഷൻ ജില്ലാ സെക്രട്ടറി ബി എ റോയ്, ഇലട്രിസിറ്റി ബോർഡ് സി ഐ ടി യു യൂണിയൻ അംഗം എം ടി ഷൈജു, മണ്ഡലം കമ്മറ്റി അംഗങ്ങളായ ജെയിൻ, സീമ രാജൻ, സ്വാഗത് കെ ബി, നിതിൻ ടി, നിഖിൽ, വിവേക്, അഹദ്, സിൽജ, അനിജൻ അമ്പാടി, രമ്യ രാജൻ, എ ഐ വൈ എഫ് താന്ന്യം വടക്ക് മേഖല സെക്രട്ടറി അമൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts