ജനകീയാസൂത്രണ രജത ജൂബിലിയാഘോഷം; മിയാവാക്കി വനം നട്ട് ചാവക്കാട് നഗരസഭ.
ജനകീയാസൂത്രണ രജത ജൂബിലിയാഘോഷം; മിയാവാക്കി വനം നട്ട് ചാവക്കാട് നഗരസഭ.നഗരസഭ.
ചാവക്കാട്: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് മിയാവാക്കി വനങ്ങള്‍. ചാവക്കാട് നഗരസഭ ക്രിമറ്റോറിയം പരിസരത്ത് മിയാവാക്കി മാതൃകയില്‍ വൃക്ഷ തൈകള്‍ നട്ട് നഗരസഭ ഉപാധ്യക്ഷന്‍ കെ കെ മുബാറക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാഭാവിക വനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു നിശ്ചിത സ്ഥലത്ത് നിരവധി വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി കുറഞ്ഞ കാലയളവിനുള്ളില്‍ വനം സൃഷ്ടിച്ചെടുക്കുന്ന മിയാവാക്കി രീതിയില്‍ 35ഓളം വൃക്ഷ തൈകളാണ് നട്ടത്. നഗരസഭയുടെ മറ്റിടങ്ങളിലും സ്ഥലം കണ്ടെത്തി മിയാവാക്കി വനമാതൃകകള്‍ സൃഷ്ടിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അറിയിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ വി മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പി എസ് അബ്ദുള്‍ റഷീദ്, ഷാഹിന സലിം, പ്രസന്ന രണദിവെ, നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ എം ആര്‍ രാധാകൃഷ്ണന്‍, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥന്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.