കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയ്ക്ക് ചൊവ്വന്നൂരില്‍ തുടക്കമായി.

ചൊവ്വന്നൂർ: കേരള സർക്കാർ ക്ഷീരവികസന വകുപ്പ് മുഖേനെ നടത്തുന്ന കൊവിഡ് സമാശ്വാസ കാലിത്തീറ്റ സഹായ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എം എൽ എ എ സി മൊയ്തീൻ നിര്‍വ്വഹിച്ചു. പദ്ധതിയില്‍ ചൊവ്വന്നൂര്‍ ബ്ലോക്കിലെ 17 ക്ഷീര സഹകരണസംഘങ്ങളില്‍ 2021 ഏപ്രില്‍ മാസത്തില്‍ പാലളന്ന 713 കര്‍ഷകര്‍ക്ക് 860 ബാഗ് കാലിത്തീറ്റ 400 രൂപ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും.

ബ്ലോക്ക് പ്രസിഡണ്ട് ആൻസി വില്യംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ജി പ്രമോദ് സ്വാഗതവും ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ജാസ്മിൻ സി ജെ നന്ദിയും രേഖപ്പെടുത്തി.
ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ, കടങ്ങോട് പഞ്ചായത്ത് പ്രസി.മീന സാജൻ,  ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ചിത്ര വിനോബാജി, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ രജിത ഷിബു, സപ്ന റഷീദ്, മുഹമ്മദ് ഷാഫി, മെമ്പർമാരായ എ കെ ഹരിദാസൻ, വിശ്വംഭരൻ, ലളിത ഗോപി, ശാരി ശിവൻ, കെ കെ മണി, ടി എസ് മണികണ്ഠൻ, എന്നിവരും ക്ഷീരസംഘം പ്രതിനിധികളും പങ്കെടുത്തു.

Related Posts