18നു മുകളിൽ പ്രായമായ എല്ലാവർക്കും 60നു മുകളിൽ പ്രായമുള്ള കിടപ്പുരോഗികൾക്കും 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിൻ നൽകലാണ് ലക്ഷ്യം.
സംസ്ഥാനത്ത് 8,86,960 ഡോസ് വാക്‌സിൻ കൂടി ലഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ എത്തിയതോടെ വാക്‌സിനേഷൻ യജ്ഞം ശക്തിപ്പെടുത്തുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് 8,86,960 ഡോസ് വാക്‌സിൻ കൂടി ലഭിച്ചു. എട്ട് ലക്ഷം ഡോസ് കോവിഷീൽഡും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. 18നു മുകളിൽ പ്രായമായ എല്ലാവർക്കും 60നു മുകളിൽ പ്രായമുള്ള കിടപ്പുരോഗികൾക്കും 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിൻ നൽകലാണ് ലക്ഷ്യം. തിരുവനന്തപുരം–1,69,500, എറണാകുളം –1,96,500, കോഴിക്കോട്–1,34,000 എന്നിങ്ങനെ കോവിഷീൽഡ് വാക്‌സിനും തിരുവനന്തപുരം– 29,440 എറണാകുളം–34,240, കോഴിക്കോട് –23,280 എന്നിങ്ങനെ കോവാക്‌സിനുമാണ് ലഭ്യമായത്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഉൾപ്പെടെ ആകെ 2,24,29,007 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 1,59,68,802 (45.5 ശതമാനം) പേർക്ക് ഒന്നാം ഡോസും 64,60,205 (18.41 ശതമാനം) പേർക്ക് രണ്ടു ഡോസും നൽകി.