സിപിഐ കൊട്ടിക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എ ഐ എസ് എഫ് - എ ഐ വൈ എഫ് അനുമോദന സദസ് സംഘടിപ്പിച്ചു.

അഴീക്കോട്‌: എ ഐ എസ് എഫ് - എ ഐ വൈ എഫ് കൊട്ടിക്കൽ യൂണിറ്റിന്റെ അനുമോദന സദസ് സിപിഐ കൊട്ടിക്കൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർസു അമീറിനെയും, ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയുമാണ് ആദരിച്ചത്. സി പി ഐ കൊട്ടിക്കൽ ബ്രാഞ്ച് സെക്രട്ടറി എം എ അഷറഫ് അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് അഴീക്കോട് മേഖല സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി, സി പി ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗം പി എച്ച് റാഫി, സഹജൻ ഏപ്പിള്ളി, എ ഐ വൈ എഫ് കൊട്ടിക്കൽ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് സാഹിൽ എന്നിവർ സംസാരിച്ചു. മേഖല വൈസ് പ്രസിഡണ്ട് ഗിരീഷ് സദാനന്ദൻ, മേഖല കമ്മറ്റി അംഗം സുരേന്ദ്രൻ ദാസ്, എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി ടി എ അഭിനവ് എന്നിവർ നേതൃത്വം നൽകി. ലൈല തങ്കച്ചൻ, വനജ, അനീസ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts