എറിയാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി മനുഷ്യ ഭിത്തി നിർമ്മിച്ച് പ്രതിഷേധിച്ചു.
എറിയാട്: തീരദേശത്ത് കടൽഭിത്തി നിർമ്മിക്കാത്തതിലും, തീരദേശത്തോട് എം എൽ എ അവഗണന കാണിക്കുകയാണെന്നും ആരോപിച്ച് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മനുഷ്യ ഭിത്തി നിർമ്മിച്ച് പ്രതിഷേധിച്ചു.
മുൻകാലങ്ങളിൽ തീരത്ത് മാത്രമാണ് വെള്ളം കയറുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കിലോമീറ്ററുകളോളം വെള്ളം കയറുന്ന സ്ഥിതിയാണ്. അഞ്ച് വർഷ കാലാവധി പറഞ്ഞ് കഴിഞ്ഞ വർഷം നിക്ഷേപിച്ച ജിയോ ബാഗുകൾ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും തകർന്നു പോയി. കടൽഭിത്തിയും, പുലിമുട്ടുകളും നിർമ്മിച്ച് തീരപ്രദേശം സുരക്ഷിതമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. ടി കെ നസീർ അധ്യക്ഷത വഹിച്ചു. ടി എം കുഞ്ഞുമോയ്ദീൻ, സി പി തമ്പി, ഇ കെ സോമൻ മാസ്റ്റർ, ഇ കെ ദാസൻ, കെ എ നസീർ, സി ബി ജമാൽ തുടങ്ങിയവർ സംസാരിച്ചു.