ഗുരുവായൂരില്‍ ഇന്ന് മുതല്‍ 5000 പേര്‍ക്ക് ദര്‍ശനം.
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തദ്ദേശവാസികൾക്കും ദേവസ്വം ജീവനക്കാർക്കും പെൻഷൻകാർക്കും പുറമേ ഇന്ന് മുതൽ ഓൺലൈനിൽ ബുക്ക് ചെയ്ത് വരുന്ന 5000 പേർക്ക് ദർശനാനുമതി. 15 പേരെ വീതമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. 2,000 പേർക്കായിരുന്നു ഇതുവരെ ഓൺലൈൻ ബുക്കിംഗ് വഴി ദർശനാനുമതി നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആയിരത്തിൽ താഴെ പേരേ ദർശനത്തിനെത്തിയിരുന്നുള്ളൂ.