തൊഴിൽ ദാതാക്കൾക്കും അന്വേഷികൾക്കുമായി കേരള കെ ഡിസ്‌ക്‌ പോർട്ടൽ.

തൊഴിൽ വേണ്ടവർക്ക്‌ രജിസ്റ്റർ ചെയ്യാനും ദാതാക്കൾക്ക്‌ തൊഴിൽ ആവശ്യകത അറിയിക്കാനും വെവ്വേറെ സംവിധാനമുണ്ട്‌.

തിരുവനന്തപുരം: 20 ലക്ഷം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തൊഴിൽ ദാതാക്കൾക്കും അന്വേഷികൾക്കുമായി കേരള വികസന ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ- ഡിസ്‌ക്‌) പോർട്ടൽ. കെ ഡിസ്‌കിന്റെ ഡിജിറ്റൽ വർക്ക്ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം പ്ലാറ്റ്‌ഫോമിലാണ്‌ പോർട്ടൽ പ്രവർത്തിക്കുന്നത്‌. തൊഴിൽ വേണ്ടവർക്ക്‌ രജിസ്റ്റർ ചെയ്യാനും ദാതാക്കൾക്ക്‌ തൊഴിൽ ആവശ്യകത അറിയിക്കാനും വെവ്വേറെ സംവിധാനമുണ്ട്‌. 35,000 ഉപയോക്താക്കൾ പല വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. https:// knowledgemission.kerala.gov.in/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

പോർട്ടൽ മന്ത്രി കെ എൻ ബാലഗോപാലും, യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം മന്ത്രി വി ശിവൻകുട്ടിയും തൊഴിൽ മേള മന്ത്രി ആർ ബിന്ദുവും ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ, കെ ഡിസ്‌ക്‌ എക്‌സിക്യൂട്ടിവ്‌ വൈസ്‌ ചെയർമാൻ ഡോ കെ എം എബ്രഹാം, മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണിക്കൃഷ്‌ണൻ, മാനേജ്‌മെന്റ്‌ സേവനങ്ങളുടെ  എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ പി പി സജിത എന്നിവർ സംസാരിച്ചു.

Related Posts