എടവിലങ്ങ് ഗവൺന്മെൻ്റ് സ്കൂളിലെ വിദ്യാർഥികൾക്ക് കെ എസ് യു കയ്പമംഗലം നിയോജമണ്ഡലം കമ്മിറ്റി സ്മാർട്ട് ഫോൺ നൽകി.
കയ്പമംഗലം: സ്മാർട്ട് കയ്പമംഗലം പദ്ധതിയുമായി സഹകരിച്ച് കൊണ്ട് കെ എസ് യു കയ്പമംഗലം നിയോജമണ്ഡലം കമ്മിറ്റി എടവിലങ്ങ് ഗവൺന്മെൻ്റ് സ്കൂളിലെ അർഹതപ്പെട്ട വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ കൈമാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ സ്കൂളിലെ പ്രധാന അധ്യാപിക ഷാജി ടി പോളിന് സ്മാർട്ട് ഫോൺ കൈമാറി. കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് ആസിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ദേവസ്സി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി എം ഷാഫി, പി ടി എ മെമ്പർ നിർമ്മല രഘുനാഥ്, വി എം ബൈജൂ, അഫ്‌സൽ എടത്തിരുത്തി, റമീസ് റഷീദ്, നിബീഷ്, എന്നിവരുടെ സാന്നിധ്യത്തിൽ കെ എസ് യു ഭാരവാഹികളായ അഫ്നാൻ, ഫത്താഹ്, റൗഫ്, ആദർശ് എന്നിവർ നേതൃത്വം നൽകി.