പട്ടികജാതി, പട്ടികവർഗ, ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് ലാപ്ടോപ്പും ടാബും സൗജന്യമായി നൽകും; മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്കും ആദിവാസി വിഭാഗത്തിലെ കുട്ടികൾക്കും ലാപ്ടോപ്പും ടാബും സൗജന്യമായി നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇതിനുള്ള ഉത്തരവ് ഇറങ്ങിയതായും മന്ത്രി പറഞ്ഞു. ആദിവാസി മേഖലയിൽ ഓൺ ലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികളെ തരം തിരിക്കുന്ന നടപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
43932 പട്ടികജാതി കുട്ടികൾക്കാണ് ഓൺലൈൻ പഠനോപകരണം നൽകാനുള്ളതെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.