ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
കൊടകര: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ രഞ്ജിത്ത് നിര്‍വഹിച്ചു. ടെസി ഫ്രാന്‍സിസ് (ചെയര്‍പേഴ്‌സണ്‍ ക്ഷേമ കാര്യം) സ്വാഗതം പറഞ്ഞു. ഷീല ജോര്‍ജ്ജ് (വൈസ് പ്രസിഡണ്ട്) അധ്യക്ഷയായി. ഡോ. നന്ദിനി (ജൂനിയര്‍ കണ്‍സല്‍ട്ടന്റ് പുതുക്കാട് ആശുപത്രി) മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വിവരിച്ചു. ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍മാര്‍, ന്യൂട്രിഷനിസ്റ്റ്, എൻ എൻ എം കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പരിധിയിലെ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ പങ്കെടുത്തു. ശിശുവികസന പദ്ധതി ഓഫീസര്‍ കൊടകര അഡീഷണല്‍ ഗ്രേസി ടി പി നന്ദി പറഞ്ഞു.