ശ്രീനാരായണ ജയന്തി ദിനം ആഘോഷിച്ച് കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മണ്ഡലം കോൺ ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ദിനം ആഘോഷിച്ചു. പുഷ്പാർച്ചനയയും 'ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തി' എന്ന വിഷയത്തിൽ കൊടുങ്ങല്ലൂർ SNDP യൂണിയൻ മുൻ സെക്രട്ടറി കെ സി രാധാകൃഷ്ണൻ പ്രഭാഷണവും നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ഇ എസ് സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി ടി എം നാസർ ഗുരുദേവ അനുസ്മരണം നടത്തി. ജില്ലാ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പ്രൊഫ: കെ കെ രവി, പ്രൊഫ: ചെന്താമരാക്ഷൻ, ഡിൽഷൻ കൊട്ടെക്കാട്, കെ പി സുനിൽ കുമാർ, പി യു സുരേഷ് കുമാർ, വി എം ജോണി, കെ ജി മുരളീധരൻ, കെ എസ് കമറുദ്ദീൻ, കെ കെ ചിത്രഭാനു, പി കെ ലാലു, പി എൻ മോഹനനൻ മാസ്റ്റർ മഹിളാ കോൺഗ്രസ്സ് നേതാക്കളായ ജോളി ഡിൽഷൻ, ശ്രീദേവി വിജയകുമാർ, കവിത മധു യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നിഷാഫ് കുര്യാപ്പിള്ളി, സനിൽ സത്യൻ, കെ എസ് പ്രസിൻ തുടങ്ങിയവർ പങ്കെടുത്തു.