കുതിരാനിലെ രണ്ടാം ടണൽ ഡിസംബറിൽ പൂർത്തിയായേക്കും.

ടോൾ പിരിവുണ്ടാകുമെന്നും കരാർ കമ്പനിയായ കെ എം സി അധികൃതർ.

തൃശൂർ: കുതിരാനിൽ രണ്ടാം ടണലിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയായേക്കുമെന്നും അതിനുശേഷം ടോൾ പിരിവുണ്ടാകുമെന്നും കരാർ കമ്പനിയായ കെ എം സി അധികൃതർ. 70% നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

രണ്ടാം ടണലിന്റെ മുകൾ ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്. 300 മീറ്റർ കൂടി ഇനി കോൺക്രീറ്റ് ചെയ്യണം. ടണലിനുളളിലെ റോഡും അപ്രോച്ച് റോഡും കോൺക്രീറ്റ് ചെയ്യണം. വെളിച്ചവും സുരക്ഷയും ഒരുക്കുന്നതിനുളള പണികളും ബാക്കിയുണ്ട്. രണ്ടാം ടണലിലേയ്ക്കുളള പാലത്തിന്റെ പണി നേരത്തെ പൂർത്തിയായിരുന്നു. നൂറിലേറെ തൊഴിലാളികളാണ് മുഴുവൻ സമയവും പ്രവർത്തിക്കുന്നത്.

കഴിഞ്ഞദിവസം തുറന്ന ഒന്നാം ടണലിന് സമാനമായ സജ്ജീകരണങ്ങളാണ് രണ്ടാമത്തേതിൽ ഉണ്ടാകുകയെന്നും കെ എം സി പി ആർ ഒ ജി അജിത് പറഞ്ഞു.

തൃശ്ശൂർ ഭാഗത്ത് നിന്നുളള വാഹനങ്ങളാണ് രണ്ടാം ടണലിലേക്ക് പ്രവേശിക്കുക. അതോടെ നിലവിലെ ദേശീയപാത മുറിച്ചായിരിക്കും റോഡ് വരിക. നിലവിലുള്ള റോഡ് ഉപേക്ഷിക്കും. ആ പ്രദേശം വനംവകുപ്പ് ഏറ്റെടുക്കും. പട്ടിക്കാട് മേൽപാലത്തിന്റെ പണിയും വേഗത്തിൽ പുരോഗമിക്കുകയാണ്.

Related Posts