വിവാദങ്ങൾക്കൊടുവിൽ ഈശോയുടെ സെക്കൻ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
കൊച്ചി : നാദിർഷ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഈശോയുടെ സെക്കൻ മോഷൻ പോസ്റ്ററാണ് പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുവെന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് ചിത്രത്തിന്റെ പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ് ലൈൻ മാറ്റുമെന്നും നാദിർഷ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജയസൂര്യയുടെയും ജാഫർ ഇടുക്കിയുടെയും കഥാപാത്രങ്ങളെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നാദിർഷയ്ക്കൊപ്പം ജയസൂര്യ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് സിനിമ നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ എം ബാദുഷ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ്. ഛായാഗ്രഹണം റോബി വർഗീസ് രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷയാണ് സംഗീതം പകരുന്നത്. പ്രൊഡക്ഷൻ കൺട്രോളർ-നന്ദു പൊതുവാൾ, എഡിറ്റർ- ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം- ജേക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി വി ശങ്കർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-സിനറ്റ് സേവ്യർ, ആക്ഷൻ- ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സൈലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടർ- വിജീഷ് പിള്ള & കോട്ടയം നസീർ, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഡിസൈൻ-10പോയിന്റ്സ്. വാർത്ത പ്രചരണം: എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്.