നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന 'ചേര' യുടെ സംവിധാനം ലിജിൻ ജോസ് ആണ് നിർവഹിക്കുന്നത്.
'ചേര' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
കൊച്ചി: ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ചേര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറതിറങ്ങി. മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശിൽപമായ പിയത്തയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ അരുൺ എം സിയാണ് ചിത്രം നിർമിക്കുന്നത്. നജീം കോയയുടേതാണ് തിരക്കഥ. അലക്സ് ജെ പുളിക്കൽ ക്യാമറയും ഫ്രാൻസീസ് ലൂയിസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് ഷഹബാസ് അമൻ സംഗീതം പകരുന്നു. അജോയ് ജോസ് ആണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്.