കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു.
നാട്ടിക: കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സായൂജ് ഷൈനെ ആദരിച്ചു. കെ പി സി സി സെക്രട്ടറി ജോസ് വള്ളൂർ ഉപഹാരങ്ങൾ സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് ചെയർമാനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഷൈൻ നാട്ടിക അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കൺവീനർ ആൻ്റോ തൊറയൻ, നാട്ടിക മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ എൻ സിദ്ധപ്രസാദ്, മുൻ പഞ്ചായത്ത് മെമ്പർ സി ജി അജിത്കുമാർ, യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി കിരൺ തോമസ്, കെ പി സി സി വിചാർ വിഭാഗ് വലപ്പാട് മണ്ഡലം ചെയർമാൻ ആദർശ് എം കിഷോർ, ജെൻസൺ വലപ്പാട്, സൗരവ് സുന്ദർ എന്നിവർ സംസാരിച്ചു.