ചികിത്സ സഹായവുമായി ബാല്യകാല സൗഹൃദ കൂട്ടായ്മ.

നാട്ടിക: അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ശ്രേയക്ക് സഹായവുമായി നാട്ടിക ബാല്യകാല സൗഹൃദ കൂട്ടായ്മ. നാട്ടിക കെ എം യു പി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ബാല്യകാല സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചികിത്സാ സഹായം നൽകിയത്. ഗൾഫിലെ സഹപാഠികളും നാട്ടിലെ സഹപാഠികളും സമാഹരിച്ച തുക ശ്രേയുടെ അച്ചന് കൈമാറി. ശ്രീജൻ പെടാട്ട്, നൗഷാദ്, ജിമ്മി സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.

Related Posts