മെഡലുകൾ വാരിക്കൂട്ടി നാട്ടിക സ്പോട്സ് അക്കാദമിയിലെ കായിക താരങ്ങൾ.
നാട്ടിക: ഇക്കഴിഞ്ഞ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർ കോളേജിയേറ്റ് അത് ലറ്റിക്ക് മീറ്റിൽ നാട്ടിക സ്പോട്സ് അക്കാദമിയിലെ കായിക താരങ്ങൾ മെഡലുകൾ വാരിക്കൂട്ടി. ഏഴ് സ്വർണ്ണവും നാല് വെള്ളിയും കൂടി പതിനൊന്ന് മെഡലുകളാണ് കുട്ടികൾ നേടിയത്. അഞ്ജലി, ആൻസി സോജൻ, ആൻ റോസ് ടോമി, സൂര്യ പി എസ് എന്നീ നാല് പേരാണ് പരിശീലകൻ സനോജ് വി വി (കണ്ണൻ മാഷ് ) യുടെ കീഴിൽ അക്കാദമിയിൽ നിന്ന് പങ്കെടുത്തത്. മൂന്ന് പേർ സെൻ്റ് തോമാസ് കോളേജ് തൃശ്ശൂരിന് വേണ്ടിയും ഒരാൾ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയ്ക്കു വേണ്ടിയുമാണ് മത്സരിച്ചത്.