ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങൾക്ക്‌ നിരോധനം.

ഇവയുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയ്‌ക്കുള്ള നിരോധനം 2022 ജൂലൈ ഒന്നിന്‌ നിലവിൽവരും.

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പ്ലാസ്റ്റിക് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്‌തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങൾക്ക്‌ നിരോധനം ഏർപ്പെടുത്തിയാണ് പ്ലാസ്റ്റിക്‌ മാലിന്യ സംസ്‌കരണ നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്‌തത്. ഇവയുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയ്‌ക്കുള്ള നിരോധനം 2022 ജൂലൈ ഒന്നിന്‌ നിലവിൽവരും.

ഒറ്റത്തവണ ഉപയോഗത്തിന്റെ പരിധിയിൽ വരാത്ത പ്ലാസ്റ്റിക്‌ പായ്‌ക്കിങ്‌ മാലിന്യങ്ങൾ പരിസ്ഥിതി അനുകൂലമായി സംസ്‌കരിക്കേണ്ടത്‌ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമങ്ങൾ 2016 പ്രകാരം നിർമാതാക്കൾ, ഇറക്കുമതിക്കാർ, ബ്രാൻഡുകൾ എന്നിവരുടെ ഉത്തരവാദിത്തമാണ്‌. ഇത്‌ ഫലപ്രദമായി നടപ്പാക്കാൻ നിയമപരമായ ബാധ്യത ശക്തമാക്കുന്ന മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ നിയമഭേദഗതി. 2021 സെപ്‌തംബർ 30 മുതൽ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകളും നിരോധിക്കും. നിലവിൽ ഇത്‌ 50 മൈക്രോണാണ്‌. 2022 ഡിസംബർ മുതൽ ഇത്‌ 120 മൈക്രോണാകും.

Related Posts