കെ ജി ഒ എ നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.
വടക്കാഞ്ചേരി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ, വേലൂരിലെ വേളത്ത് ഉഷ എന്ന വീട്ടമ്മക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെ കേരളം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടത്തിൽ സമൂഹത്തിൽ താഴെ തട്ടിലുള്ളവരെ ചേർത്തു പിടിക്കാൻ ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ ജി ഒ എ ജില്ലാ പ്രസിഡണ്ട് പി എസ് ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി ആർ ഷോബി, ഡോ. എം എ നാസർ, ഇ. ടി ബിന്ദു, സുധ അനിൽ എന്നിവർ പങ്കെടുത്തു.